തമിഴ്‌നാട് സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളികൾ ആറൻമുളയിൽ പിടിയിൽ
Sep 17, 2023, 15:06 IST

തമിഴ്‌നാട് സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളികൾ ആറൻമുളയിൽ പിടിയിലായി. തിരുനെൽവേലി സ്വദേശികളായ മാടസ്വാമി(27), സഹോദരൻ സുഭാഷ്(25) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് കൊലപാതക കേസുകൾ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്ന് കൊലപാതക കേസുകൾ അടക്കം 11 കേസുകളിലെ പ്രതിയാണ് സുഭാഷ്.