കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന് നേരെ ജയിലിൽ ആക്രമണം; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനും മർദനമേറ്റു

aneesh

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിനെ ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് അനീഷ്.

അമ്പായത്തോട് അഷറഫ് ഹുസൈൻ ആണ് അനീഷിനെ ജയിലിൽ വച്ച് ആക്രമിച്ചത്. ആശുപത്രി ബ്ലോക്കിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Share this story