ഇനിയങ്ങോട്ട് യുദ്ധം; വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടെന്ന് മാത്യു കുഴൽനാടൻ

mathew

കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തി തുടങ്ങിയ സിപിഎം ആരോപണങ്ങളിൽ അന്വേഷണം വന്നേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സർക്കാരിനെ വിമർശിച്ചാൽ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളത്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. താൻ ഭയപ്പെടുന്നില്ല. മുന്നോട്ടുവെച്ച കാൽ പിന്നോട്ടു വെക്കില്ല

ഇനിയങ്ങോട്ട് യുദ്ധമാണ്. വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതേണ്ട. വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകും. പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
 

Share this story