നോവായി അവർ മൂന്ന് പേർ; തീപിടിക്കുന്ന ട്രെയിനിൽ നിന്ന് പ്രാണരക്ഷാർഥം ചാടി ദാരുണാന്ത്യം

death

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരി പുത്രി സഹറ, മട്ടന്നൂർ സ്വദേശി നൗഫീക് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം

തീപിടിത്തമുണ്ടായതോടെ മറ്റ് യാത്രക്കാർ ചങ്ങല വലിച്ചിരുന്നു. ട്രെയിനിന്റെ വേഗത കുറയുന്നതിന് മുമ്പ് തന്നെ പ്രാണരക്ഷാർഥം ഇവർ പുറത്തേക്ക് ചാടുകയായിരുന്നു. പുലർച്ചെയാണ് റെയിൽവേ ട്രാക്കിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

എലത്തൂരിൽ വെച്ചാണ് അക്രമി പെട്രോൾ യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിച്ചതും തീ വെച്ചതും. തീപിടിച്ച് ഒമ്പത് പേർക്കാണ് പരുക്കേറ്റത്. ഇതിൽ പി സി ലതീഷ്, ജ്യോതിന്ദ്രനാഥ്, പ്രകാശൻ എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

5 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്. റൂബി, അശ്വതി, അനിൽകുമാർ, ഭാര്യ സജിഷ, അദ്വൈത് എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. റാസിക് എന്നയാളുടെ പരുക്ക് സാരമുള്ളതല്ല. ഇയാൾ കൊയിലാണ്ടി ആശുപത്രിയിലാണ് ചികിത്സ തേടിയത്.
 

Share this story