സ്പീക്കർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് എൻ എസ് എസ്

sukumaran

സ്പീക്കറുടെ മിത്ത് പരാമർശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസ്. എഎൻ ഷംസീറിന് സ്പീക്കറായി തുടരാൻ അർഹതയില്ല. പ്രശ്‌നം വഷളാക്കരുതെന്ന് എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ആവശ്യപ്പെട്ടു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ സ്പീക്കർക്കെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് എൻഎസ്എസ് അറിയിച്ചു

എഎൻ ഷംസീറിന്റെ പ്രസ്താവന ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നം കൂടുതൽ വഷളാക്കാതെ, സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാർഗം തേടാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

Share this story