പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എൻഎസ്എസ്

sukumaran
പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായി എൻഎസ്എസ് സമദൂര സിദ്ധാന്തം ഉപേക്ഷിച്ചെന്നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണ്. പുതുപ്പള്ളിയിലും രാഷ്ട്രീയമായി സമദൂര നിലപാടാണ് എൻഎസ്എസിനുള്ളത്. പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകിയെന്ന് അർഥമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
 

Share this story