സ്പീക്കർ ഷംസീറിനെതിരെ തെരുവിൽ നാമജപ പ്രതിഷേധം നടത്താൻ എൻഎസ്എസ്

shamseer

സ്പീക്കർ എ എൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെരുവ് സമരവുമായി നായർ സർവീസ് സൊസൈറ്റി രംഗത്തുവരുന്നത്. 

വിശ്വാസികൾ ഗണപതി ക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്നും എൻ എസ് എസ് സർക്കുലറിൽ ആവശ്യപ്പെട്ടു. സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്നാണ് എൻ എസ് എസ് അറിയിച്ചിരിക്കുന്നത്.
 

Share this story