രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എൻഎസ്എസ് കൂട്ടുനിൽക്കില്ല, അന്തസ്സായ തീരുമാനം എടുത്തിട്ടുണ്ട്: ഗണേഷ് കുമാർ

ganesh

മിത്ത് വിവാദത്തിൽ അന്തസ്സായ തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ടെന്ന് ഗണേഷ് കുമാർ എംഎൽഎ. അക്രമസംഭവങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ വിടാതിരിക്കാനും മതസൗഹാർദം തകർക്കാതിരിക്കാനുമുള്ള തീരുമാനം എൻ എസ് എസ് എടുത്തിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എൻഎസ്എസ് കൂട്ടുനിൽക്കില്ല. തെറ്റ് കണ്ടപ്പോൾ നിയമത്തിന്റെ വഴി സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു

മിത്ത് പരാമർശത്തിൽ സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളി മാത്രമായിരുന്നുവെന്ന് എൻഎസ്എസ് പ്രതികരിച്ചു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വിശ്വാസ സംരക്ഷണത്തിനായി നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് എൻഎസ്എസ് അറിയിച്ചിരിക്കുന്നത്.
 

Share this story