നഗ്നദൃശ്യ വിവാദം: ആലപ്പുഴയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു
Jun 20, 2023, 15:46 IST

ആലപ്പുഴ സിപിഎമ്മിലെ നഗ്നദൃശ്യ വിവാദത്തിൽ നടപടി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന എ ഡി ജയനെ സസ്‌പെൻഡ് ചെയ്തു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ ആളാണ് എ ഡി ജയാൻ. നേരത്തെ ജയനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ആറ് മാസത്തേക്കാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
നഗ്നദൃശ്യ വിവാദത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം പി സോണയെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സഹപ്രവർത്തകയുടേത് അടക്കം 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു.