സ്‌കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ
Aug 19, 2023, 11:56 IST

സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ തിരുവനന്തപുരം കീഴാറൂർ പഴഞ്ഞിപ്പാറ കോളനി വി എസ് ഭവനിൽ വി എസ് സജുവാണ്(32) പിടിയിലായത്. 16ന് രാവിലെ സ്‌കൂൾ പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനികൾക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.
ബൈക്കിൽ പോകുന്നതിനിടെ കുട്ടികളുടെ അടുത്ത് നിർത്തുകയും നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നു. കുട്ടികൾ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.