ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് മൂന്ന് വർഷം തടവുശിക്ഷ

manoj

ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻവീട്ടിൽ മനോജിനെയാണ്(35) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 

2021 മാർച്ച് മൂന്നിനും ഇരുപതിനും ഇടയ്ക്കാണ് സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്നുപോകുമ്പോൾ അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോൾ ഇവരോടും അശ്ലീല പദപ്രയോഗം നടത്തി. സംഭവത്തിൽ ഭയന്ന വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. ഇത് ആവർത്തിച്ചതോടെയാണ് പാരതി നൽകിയത്. മറ്റൊരു കുട്ടിയെ ആശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതി റിമാൻഡിലാണ് നിലവിൽ.
 

Share this story