കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചു

raju

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു അതിക്രമം. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. കോട്ടയത്ത് വെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യം ചെയ്തിരുന്നതായും തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. ബഹളം വെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
 

Share this story