കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിലെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

കണ്ണൂർ ചെറുപുഴയിൽ നിർത്തിയിട്ട സ്വകാര്യ ബസിൽ യുവതിക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രതി ചിറ്റാരിക്കാൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലിനെ(45)യാണ് ചെറുപുഴ പോലിസ് അറസ്റ്റു ചെയ്തത്. ഇന്നു പലർച്ചെയോടെ ചെറുപുഴയ്ക്കു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ ഇക്കഴിഞ്ഞ ഞായർ ഉച്ചയ്ക്കാണ് ഇയാൾ യുവതിക്കു നേരത്തെ നഗ്‌നതാ പ്രദർശനം നടത്തിയത്.
ചെറുപുഴ- -തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ യുവതി ഇരുന്നതിനു എതിർവശത്തെ സീറ്റിൽ വന്നിരുന്ന ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാൻ ഇരയായ യുവതിയുടെ മൊഴി തലശേരിയിലെത്തി ചെറുപുഴ പോലിസ് രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.