കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

siju

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി തങ്കമണി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ കൊടകര സ്വദേശി സിജുവാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. പെരുമ്പാവൂരിൽ നിന്നാണ് സിജു ബസിൽ കയറിയത്. 

ബസിലുണ്ടായിരുന്ന തിരക്ക് കുറഞ്ഞതോടെ ഇയാൾ ഒരു പെൺകുട്ടി ഇരിക്കുന്ന സീറ്റിന് സമീപം വന്നിരിക്കുകയായിരുന്നു. തങ്കമണിക്ക് സമീപം പാണ്ടിപ്പാറ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി ബഹളം വെച്ചതോടെ ബസ് ജീവനക്കാരും സഹയാത്രികരും ഇടപെടുകയായിരുന്നു. തുടർന്ന് ബസ് പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും സിജുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
 

Share this story