പെരുമ്പാവൂരിൽ നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ കയറി വെട്ടി; യുവാവ് ആത്മഹത്യ ചെയ്തു

Dead

ആലുവ: പെരുമ്പാവൂർ രായമംഗലത്ത് യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി 3 പേരെ കൊലപ്പെടുത്താന്‍ ശ്രമം. വീട്ടിൽ കയറി ആക്രമിച്ച ബേസിലിനെ പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, നഴ്സിംഗ് വിദ്യാർഥിനിയായ മകൾ അൽക്ക എന്നിവർക്കാണ് പരിക്കേറ്റേത്. അൽക്കയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവർക്ക് കഴുത്തിനും തലയ്ക്കും പരിക്കുകളുണ്ട്.

മാരകായുധവുമാായി വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ വീട്ടിലുണ്ടായിരുന്നവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Share this story