മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ; പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തറെ കസ്റ്റഡിയിലെടുത്തു

nisar

മാധ്യമപ്രവർത്തകക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അശ്ലീല ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ഫോണും ലാപ് ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. കടവന്ത്ര പോലീസ് ഇന്നലെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു

മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാൻ പിഡിപി ചുമതലപ്പെടുത്തിയത് നിസാറിനെയായിരുന്നു. മഅദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി ഫോണിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്കാണ് നിസാർ മേത്തർ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചത്.
 

Share this story