സുരേഷ് ​ഗോപിക്കെതിരെ അശ്ലീല വീഡിയോ പ്രചാരണം; വിദ്യാർഥി അറസ്റ്റിൽ

Ara

തൃശൂർ: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ​ഗോപിക്കെതിരെ അശ്ലീല വീഡിയോ പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. 

സുരേഷ് ​ഗോപിയും ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

ഇതിനെതിരെ ഹരി ചേർപ്പ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് ശ്യാം അറസ്റ്റിലാവുന്നത്.

Share this story