നാല് കിലോ കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശി എക്‌സൈസ് ഓഫീസിൽ നിന്ന് ഓടി രക്ഷപ്പെട്ടു

odisha
അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി പിടികൂടിയ ഒഡീഷ സ്വദേശിയായ പ്രതി എക്‌സൈസ് ഓഫീസിൽ നിന്നും ഓടി രക്ഷപ്പെട്ടു. വിജയ് ഗമംഗയാണ് നാർകോട്ടിക് സംഘത്തിന്റെ പിടിയിലായതും പിന്നീട് ഓടി രക്ഷപ്പെട്ടതും. എക്‌സൈസ് ഓഫീസിൽ കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ പോകാൻ കൈവിലങ്ങ് അഴിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
 

Share this story