ഒഡീഷ ട്രെയിൻ ദുരന്തം: കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷക്കൊപ്പമെന്ന് മുഖ്യമന്ത്രി

രാജ്യത്താകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും അതിലേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചു
ഒഡീഷയിലെ ബാലസോറിലാണ് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടത്. ഷാലിമാർ-ചെന്നൈ കോറമാണ്ടൽ എക്‌സ്പ്രസും എസ്എംവിടി-ഹൗറ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനുകളുടെ ബോഗികൾ മറ്റൊരു ട്രാക്കിലുണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്കും മറിയുകയായിരുന്നു. 280 പേരാണ് അപകടത്തിൽ മരിച്ചത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.