ഫെഡറൽ ബാങ്കിൽ ഓഫീസർ ഒഴിവ്
Jul 4, 2023, 00:41 IST

ഫെഡറൽ ബാങ്കിൽ ഓഫീസർ ഇൻ ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് I തസ്‌തികയിൽ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം: 27. ഓൺലൈൻ അഭിരുചി പരീക്ഷ, ഗ്രൂപ്പ് ചർച്ച്, അഭിമുഖം തുടങ്ങിയവയുണ്ടാവും. അഭിമുഖത്തിന് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും. വിശദവിവരങ്ങൾക്ക് www.federalbank.co.in സന്ദർശിക്കുക