പൂനെ-മുംബൈ എക്‌സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ മരിച്ചു

tanker
മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാല് പേർ മരിച്ചു. പൂനെ-മുംബൈ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽപ്പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് ഇന്ധനം പരന്നൊഴുകുകയും തീപിടിക്കുകയുമായിരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
 

Share this story