വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരുക്ക്
Jun 4, 2023, 12:20 IST

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശി ഫസലുദ്ദീനാണ് മരിച്ചത്. വള്ളം കരയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. ഫസലുദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുനിലിന്റെ കാലിനും വയറിനും പരുക്കേറ്റു. സുനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.