മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരു മരണം; 2 പേർ നീന്തിരക്ഷപ്പെട്ടു
Aug 8, 2023, 20:05 IST

കണ്ണൂർ: രാമന്തളിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. അതേസമയം, തോണിയിലുണ്ടായിരുന്ന മറ്റ് 2 പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. എട്ടിക്കുളം സ്വദേശി കുന്നൂൽ അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
തൃക്കരിപ്പൂർ തയ്യിൽ കടപ്പുറം ഭാഗത്ത് മത്സ്യബന്ധനത്തിനായി ചെറുതോണിയിൽ പോയ മൂന്നാംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അബ്ദുൽ റഷീദിന്‍റെ സഹോദരന്‍ ഹാഷിം, നാസർ എന്നിവരാണ് രക്ഷപ്പെട്ടത്. റഷീദിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.