മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെത്തി
Jul 11, 2023, 12:27 IST

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ കൂടെ മൃതദേഹം കണ്ടെത്തി. പുലിമുട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആരുടേ മൃതദേഹമാണെന്നതിൽ വ്യക്തതയില്ല. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ ഒരാളുടെ മൃതദേഹം ലഭിച്ചിരുന്നു. നാല് പേരാണ് അപകടത്തിൽപ്പെട്ടത്.