പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; രണ്ട് ദിവസത്തിനിടെ മൂന്ന് മരണം

suicide
പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊടുമൺ സ്വദേശി മണിയാണ്(57) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊടുമൺ സ്വദേശി സുജാതയും ഇന്ന് രാവിലെ മരിച്ചിരുന്നു. ഇന്നലെയും എലിപ്പനി നിമിത്തം ഒരാൾ കൂടി മരിച്ചിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശി രാജനാണ് മരിച്ചത്. ഇതോടെ രണ്ട് ദിവസത്തിനിടെ പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Share this story