മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു; മറ്റുള്ളവർക്കായി തെരച്ചിൽ
Jul 10, 2023, 08:49 IST

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാല് തൊഴിലാളികളിൽ ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.