മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്
Jun 16, 2023, 15:06 IST

മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് ശിവനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പോലീസിന്റെ സഹായത്തോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.