കാസർകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്; കൈ വിരൽ അറ്റുപോയി
Fri, 28 Apr 2023

കാസർകോട് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാർ പ്രതികരിച്ചു.
അതേസമയം കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇന്നലെ മധ്യവയസ്‌കയ്ക്ക് പരുക്കേറ്റിരുന്നു. നഴയൻ കോട്ടുമ്മൽ ആമിനയ്ക്കാണ് പരുക്കേറ്റത്.ആമിനയെ ഒരു മാസം മുമ്പും സമാനരീതിയിൽ കാട്ടുപന്നി ആക്രമിച്ചിരുന്നു