സഹോദര തുല്യം സ്‌നേഹിച്ചിരുന്നയാൾ; ഇനി ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് കോട്ടയം നസീർ

naseer

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. ഇനിയൊരിക്കലും താൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് കോട്ടയം നസീർ പറഞ്ഞു. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 

കറുകച്ചാലിൽ ഒരുപരിപാടിക്കിടെ ഞാൻ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കയറി വന്നത്. ഞാൻ എത്താൻ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫീൽ ചെയ്തു അല്ലേ എന്നാണ് എന്നെ പിടിച്ച് അദ്ദേഹം പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരൻ സാർ മരിച്ചപ്പോഴും ഞാൻ ഇത് തന്നെ പറഞ്ഞിരുന്നു. ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്


 

Share this story