വീണ്ടും പനി മരണം: കണ്ണൂർ തളിപ്പറമ്പിൽ ഒന്നര വയസ്സുകാരി പനി ബാധിച്ച് മരിച്ചു
Jul 17, 2023, 16:40 IST

സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂർ തളിപ്പറമ്പിൽ പനി ബാധിച്ച് ഹയ മെഹവിഷ് എന്ന ഒന്നര വയസ്സുകാരി മരിച്ചു. സിറാജ്-ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാമ്. പനി ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെയാണ് കുട്ടിക്ക് പനി തുടങ്ങിയത്. തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോയി മരുന്ന് വാങ്ങി മടങ്ങി. ഇന്ന് പുലർച്ചെയോടെ കുട്ടി അബോധാവസ്ഥയിലായതോടെ തളിപറമ്പ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ നിന്നാണ് ആംബുലൻസിൽ പരിയാരത്തേക്ക് മാറ്റിയത്. പക്ഷേ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.