മരിച്ചിട്ടും വിടാതെ ഓൺലൈൻ ലോൺ ആപ്; മോർഫ് ചെയ്ത ചിത്രങ്ങൾ വീണ്ടും ബന്ധുക്കളുടെ ഫോണിലേക്ക്
Sep 14, 2023, 10:10 IST

ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് മക്കളെ കൊലപ്പെടുത്തി എറണാകുളം കടമക്കുടിയിലെ ദമ്പതികൾ ആത്മഹത്യ ചെയ്തിട്ടും വിടാതെ ലോൺ ആപ്പ് മാഫിയ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകൾ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തി.
കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ, മക്കളായ ഏഴ് വയസ്സുകാരൻ ഏബൽ, അഞ്ച് വയസ്സുകാരൻ ആരോൺ എന്നിവരാമ് മരിച്ചത്. മരണശേഷമാണ് യുവതിയുടെ ലോൺ അടവ് മുടങ്ങിയെന്ന് ആരോപിച്ച് ലോൺ ആപ്പുകൾ ഇവരുടെ ബന്ധുക്കളുടെ ഫോണിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചതായി പുറത്തറിയുന്നത്.