പൊതുനന്മയെ കരുതി മാത്രം; എഐ ക്യാമറ ഹർജിയിൽ സത്യവാങ്മൂലം നൽകി സതീശൻ

VD Satheeshan

എഐ ക്യാമറ വിവാദത്തിലെ പ്രതിപക്ഷ ഹർജിയിൽ വി ഡി സതീശൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാരുടേത് രാഷ്ട്രീയ ലക്ഷ്യമല്ലെന്നും പൊതുനന്മയെ കരുതിയാണെന്നും വ്യക്തമാക്കിയാണ് സത്യവാങ്മൂലം. എഐ ക്യാമറയിൽ മാത്രമല്ല, ലൈഫ് മിഷനിലും കൊവിഡ് പർച്ചേസിലുമൊക്കെ സംസ്ഥാന ഖജനാവിന് പണം നഷ്ടമായിട്ടുണ്ട്. 

കഴിഞ്ഞ ഏഴ് വർഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിക്ക് കിട്ടിയ പല കരാറുകളും പരിശോധിക്കപ്പെടേണ്ടതാണ്. സമാന്തര നിഴൽ സംഘമാണ് സംസ്ഥാനത്തെ പല വികസന പദ്ധതികൾക്കും പിന്നിലെന്നും സതീശൻ കുറ്റപ്പെടുത്തുന്നു. എഐ ക്യാമറയിലടക്കം നിയമപരമായ നടപടികളൂടെയല്ല കരാറുകളും ഉപ കരാറുകളുമെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
 

Share this story