ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസ്: നടൻ വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു

vinayakan

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. വിനായകന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. പ്രകോപനം കൊണ്ടാണ് ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞു

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര പുരോഗമിക്കുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ വിനായകൻ ഫേസ്ബുക്ക് ലൈവിട്ടത്. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
 

Share this story