ഉമ്മൻ ചാണ്ടിയെ ഒരു പുരുഷായുസ്സ് മുഴവൻ വേട്ടയാടി; കാലം അവർക്ക് കണക്ക് നൽകും: സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഉമ്മൻ ചാണ്ടിയെ പിന്തുടർന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. കാലം അവർക്ക് കണക്ക് നൽകും. അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്‌നമില്ല. വിവാദമാക്കേണ്ട കാര്യവുമില്ല
സപ്ലൈകോയിൽ മരണമണി മുഴങ്ങി. സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് കിറ്റ് ഉണ്ടാകും. ഖജനാവിൽ പണമില്ലെന്നും പക്ഷേ വേറൊരു പെട്ടിയിൽ പണം എത്തുന്നുവെന്നും പ്രതിപക്ഷന തോവ് ആരോപിച്ചു.
ജീവനക്കാരെ വഞ്ചിച്ചു. പിൻവാതിൽ നിയമനം നടക്കുന്നു. ഡിഎ കുടിശ്ശിക ആറ് ഗഡു നൽകാനുണ്ട്. എല്ലാത്തിനും വില വർധിച്ചു. സർക്കാർ മാർക്കറ്റിൽ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല. പക്ഷേ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കിറ്റ് ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.