ഉമ്മൻ ചാണ്ടിയുടെ വിയോഗം: കോൺഗ്രസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം
Jul 18, 2023, 11:09 IST

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ കോൺഗ്രസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ്സ് അടക്കമുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ജൂലൈ 24 വരെ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഒരാഴ്ചക്കാലം അനുസ്മരണ പരിപാടികൾ നടത്തും.
ഇന്ന് പുലർച്ചെ 4.25ഓടെയാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കും. കെപിസിസി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലും പൊതുദർശനമുണ്ടാകും. വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.