ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടം: എം വി ഗോവിന്ദൻ മാസ്റ്റർ
Jul 18, 2023, 11:13 IST

കേരള രാഷ്ട്രീയത്തിലെ പ്രമുഖമായ രാഷ്ട്രീയ നേതൃത്വമായി ഉയർന്നുവന്ന കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദവും ഹൃദയപൂർവമായ പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും അംഗീകാരം പിടിച്ചുപറ്റിയ രാഷ്ട്രീയ നേതൃത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു
സ്ഥിരോത്സാഹിയായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഒരേ മണ്ഡലത്തിൽ തന്നെ സ്ഥിരമായി ജനപ്രതിനിധിയാകുക. അവരുടെ സ്‌നേഹം നേടിയെടുക്കുക. ഏത് സങ്കീർണതയുടെ മുന്നിലും പതറാതെ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകുക. കോൺഗ്രസ് നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടമാണെന്നും ഗോവിന്ദൻ മാസ്റ്റർ റിപ്പോർട്ടറിനോട് പറഞ്ഞു.