ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; സർക്കാരിനെ അറിയിച്ചു

oommen

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം. ഇതുസംബന്ധിച്ച് രേഖാമൂലം ചീഫ് സെക്രട്ടറിക്ക് ഉമ്മൻ ചാണ്ടിയുടെ ഭാര്യ കത്ത് നൽകി. സംസ്‌കാരം ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. 

സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച ഒരു നേതാവിന് ജനങ്ങൾ നൽകുന്ന സ്‌നേഹാദരവാണിത്. സംസ്‌കാര ചടങ്ങുകൾ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തിന്റെ കത്ത് ലഭിച്ചതിനെ  തുടർന്ന് തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 


 

Share this story