ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതിയില്ല; കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു
Jul 19, 2023, 15:12 IST

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഉമ്മൻ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികൾ നൽകണമെന്നായിരുന്നു സർക്കാരിന്റെ താത്പര്യം. എന്നാൽ കുടുംബം രേഖാമൂലം ഇക്കാര്യം അറിയിച്ചതോടെ തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറി കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു
തന്റെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നത്. ഇക്കാര്യം കുടുംബം രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അതേസമയം ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. ഇന്ന് രാത്രിയോടെ വിലാപ യാത്ര കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.