പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നു: വിശദീകരണവുമായി ദല്ലാൾ നന്ദകുമാർ

nandakumar

സോളാർ കേസ് ഗൂഢാലോചനയിൽ വിശദീകരണവുമായി ദല്ലാൾ നന്ദകുമാർ. കത്ത് വ്യാജമായി തയ്യാറാക്കിയിട്ടില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നേരിൽ കണ്ട് കത്തിനെ കുറിച്ച് സംസാരിച്ചു. കത്ത് പ്രസിദ്ധീകരിക്കാൻ പിണറായി ശരീരഭാഷ കൊണ്ട് അനുമതി നൽകി. മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയനെ കണ്ടിട്ടില്ല. 

കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നു. കത്ത് കൈവശം എത്തിയതിനെ കുറിച്ചും പിന്നീടത് പുറത്ത് വന്നതിനെ കുറിച്ചും നന്ദകുമാർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പരാതിക്കാരി എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ വി എസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. 

കത്ത് ഏഷ്യാനെറ്റ് ചാനലിന്റെ റിപ്പോർട്ടറായ ജോഷി കുര്യനെ ഏൽപ്പിച്ചത് പണം വാങ്ങിയിട്ടല്ല. പരാതിക്കാരിക്ക് പ്രതിഫലമായി 1.25 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ബെന്നി ബെഹന്നാനും തമ്പാനൂർ രവിയും അമ്മയുടെ ചികിത്സക്കായി 50,000 രൂപ നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകൾ നിർത്തി കഷ്ടപ്പെടുത്തി എന്ന് പറഞ്ഞതു കൊണ്ടാണ് പണം നൽകിയതെന്നും നന്ദകുമാർ പറഞ്ഞു.
 

Share this story