ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ
Aug 17, 2023, 12:20 IST

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള യൂണിറ്റ് കൺവീനർ ഡി ഷൈജുവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊൻവിളയിൽ സ്തൂപം അടിച്ചു തകർത്തത്. ചൊവ്വാഴ്ചയാണ് സ്തൂപം ഉദ്ഘാടനം ചെയ്തിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഇത് തകർക്കുകയായിരുന്നു.