ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Governor

യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ നിലപാട് ഭരണഘടനക്കൊപ്പമാണ്. ഇതുവരെ യൂണിഫോം സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്തുവന്നിട്ടില്ല. ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിനും നിർദേശങ്ങൾ മുന്നോട്ടുവെക്കാം. വിശ്വാസത്തിനോ ഭരണഘടനക്കോ എതിരെ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരെയെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു

അതേസമയം ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് നാല് മണിക്ക് കോഴിക്കോട് നടക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. 15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.
 

Share this story