ശശീന്ദ്രൻ കടുത്ത പ്രതിരോധത്തിൽ; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ശശീന്ദ്രൻ കടുത്ത പ്രതിരോധത്തിൽ; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സഭയിൽ രാജി ആവശ്യപ്പെടുന്നതിനൊപ്പം തന്നെ പുറത്തും പ്രതിഷേധം ശക്തമാക്കും

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രന് രാജിവെക്കേണ്ടതായി വന്നിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിലും ശശീന്ദ്രൻ വിവാദത്തിലേക്ക് വീണത് സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയോട് ശശീന്ദ്രൻ ഫോണിൽ വിശദീകരണം നൽകിയിരുന്നു. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ ശശീന്ദ്രൻ എത്തുകയും ചെയ്തു

പീഡന പരാതി ഒതുക്കി തീർക്കാനല്ല വിളിച്ചതെന്ന നിലപാടിലാണ് ശശീന്ദ്രൻ. അതേസമയം എൻസിപി അന്വേഷണ കമ്മീഷനെ വെച്ച സാഹചര്യത്തിൽ അതിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് സിപിഎം നിലപാട്.

Share this story