വിഴിഞ്ഞത്ത് കപ്പൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

saji

വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാർഹമെന്ന് എം വിൻസെന്റ് എംഎൽഎ. നിയമസഭയിലാണ് വിഷയം ഉന്നയിച്ചത്. എന്താണ് ഉണ്ടായതെന്ന് പരിശോധിച്ച് തിരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. 

വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിയത് ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണെന്ന് സഭയിൽ മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് പിണറായി സർക്കാരാണെന്നും വാസവൻ പറഞ്ഞു. വിഴിഞ്ഞത്ത് നിർമാണ പ്രവർത്തികൾ പൂർത്തിയാക്കിയത് പിണറായി വിജയൻ സർക്കാരാണെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു

വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് എം വിൻസെന്റ് എംഎൽഎയുടെ പ്രതികരണത്തിനായിരുന്നു വിഎൻ വാസവന്റെ മറുപടി. യുഡിഎഫ് സർക്കാരിന്റെ പങ്ക് കുറച്ചുകാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story