പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ സുരേന്ദ്രൻ

surendran

ഭാരതത്തിന്റെ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നതും മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്

തമിഴ്‌നാട്ടിലെ സന്ന്യാസിമാർ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ നെഹ്‌റുവിന് കൊടുത്ത ചെങ്കോൽ മോദി സ്ഥാപിച്ചതിനെ എതിർക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ്. പുതിയ പാർലമെന്റ് പൂർണമായും ഇന്ത്യൻ നിർമിതമാണെന്നത് ഭാരതീയതർക്ക് അഭിമാനിക്കാവുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
 

Share this story