സതിയമ്മയുടെ ജോലി പോയ സംഭവം ഉന്നയിച്ച് പ്രതിപക്ഷം; സഭയിൽ ബഹളം, സ്പീക്കർ ക്ഷുഭിതനായി

assembly

അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പോലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസംഗത്തെ തുടർന്ന് സഭയിൽ ബഹളം. പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പരാമർശത്തിന് മറുപടി നൽകാൻ മന്ത്രി എഴുന്നേറ്റതോടെയാണ് ബഹളമുണ്ടായത്. കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് മന്ത്രി ചിഞ്ചുറാണി സതിയമ്മ വിഷയത്തിൽ മറുപടി നൽകാൻ ശ്രമിച്ചത്

ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. എന്നാൽ ഭരണപക്ഷ അംഗങ്ങളും വിട്ടുകൊടുത്തില്ല. വാക്കൗട്ട് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടുപോകാതെ നടുത്തളത്തിൽ ഇറങ്ങി. പുതിയ കീഴ് വഴക്കമുണ്ടാക്കരുതെന്നും ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവർ ഇറങ്ങിപ്പോകണമെന്നും പറഞ്ഞ സ്പീക്കർ ക്ഷുഭിതനായി.
 

Share this story