നൂറിലേറെ കേസുകൾ, സ്വന്തമായി ഗുണ്ടാസംഘം: പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

sini

നിരവധി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ എറണാകുളം പള്ളുരുത്തി സ്വദേശി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന സിനി ഗോപകുമാർ(48) കാപ്പ നിയമപ്രകാരം അറസ്റ്റിൽ. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറ കുറ്റകൃത്യങ്ങളിൽ പര്തിയാണ് ഇവർ. നൂറിലേറെ സാമ്പത്തിക തട്ടിപ്പ് കേസിൽ സിനി പിടിയിലായിട്ടുണ്ട്. 

ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടാറുള്ളത്. പരാതി പറഞ്ഞാൽ ആക്രമിക്കും. ഇതിനായി വലിയൊരു ഗുണ്ടാസംഘവും സിനിക്കൊപ്പമുണ്ട്. ലഹരിവിൽപ്പനയും സിനിക്കുണ്ട്. ആലപ്പുഴ ജില്ലയിലായിരുന്നു ആദ്യകാല കുറ്റകൃത്യങ്ങൾ പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് തൃശ്ശൂരിലേക്കും വ്യാപിപ്പിച്ചു. വിവിധ സ്റ്റേഷനുകളിലായി നൂറിലേറെ കേസുകൾ സിനിയുടെ പേരിലുണ്ട്.
 

Share this story