പി ജയരാജന്റെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റർ; ഗുരുതര ആരോപണവുമായി മനു തോമസ്

manu

പി ജയരാജനും മകനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി ജയരാജന്റെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റർ ആണെന്ന ഗുരുതരമായ ആരോപണവും മനു തോമസ് ഉന്നയിച്ചു.  ഇയാളാണ് റെഡ് ആർമിക്ക് പിന്നിലെന്നും സ്വകാര്യ വാർത്താ ചാനലോട് നടത്തിയ പ്രതികരണത്തിൽ മനുവിന്റെ ആരോപിച്ചു.

പി ജയരാജനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. എന്നാൽ താനുമായി ഒരു സംവാദത്തിന് ജയരാജൻ ഇതുവരെ തയ്യാറായിട്ടില്ല. താൻ ഉന്നയിച്ച ചില കാര്യങ്ങളിൽ പി ജയരാജന് അസഹിഷ്ണുതയുണ്ട്. ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ല. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷൻ സംഘങ്ങൾ വളർന്നത്.

ഇന്ന് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിക്ക് തന്നെ തലവേദനയായി. പാർട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി നടപടി ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും മനു തോമസ് പറഞ്ഞു.
 

Share this story