പാലക്കാട് മീങ്കര ഡാം പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

suicide

പാലക്കാട് മീങ്കര ഡാം പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമന്നെ നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.

കൊല്ലങ്കോട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share this story