പാലക്കാട് ബസപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിംഗ്; ഡ്രൈവർക്കെതിരെ കേസെടുത്തു

kallada

പാലക്കാട് തിരുവാഴിയോട് രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്നു ബസ്. രണ്ട് പേർ അപകടത്തിൽ മരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബ ബീവി, കോഴിക്കോട് ആയഞ്ചേരി സ്വദേശി ഇസാൻ എന്നിവരാണ് മരിച്ചത്.
 

Share this story