പാലക്കാട് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരുക്ക്
Jun 9, 2023, 08:18 IST

പാലക്കാട് കഞ്ചിക്കോട് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുകയറി അപകടം. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പരുക്കേറ്റിട്ടുണ്ട്. ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ല. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് മുന്നിലുള്ള ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു